തോമസ് ചാണ്ടിയുടെ കയ്യേറ്റത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. മന്ത്രിക്ക് പ്രത്യേക പരിഗണനയോ എന്ന് ചോദിച്ച ഹൈക്കോടതി സാധാരണക്കാരന് ഭൂമി കയ്യേറിയാലും ഇതേ നടപടിയാണോ എന്നും ചോദിച്ചു. പാവപ്പെട്ടവന് ഭൂമി കയ്യേറിയാല്‍ ബുള്‍ഡോസര്‍ കൊണ്ട് ഒഴിപ്പിക്കില്ലേയെന്നും ഹൈക്കോടതി ചോദിച്ചു. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റേതാണ് പരാമര്‍ശം. തൃശൂര്‍ സ്വദേശിയുടെ പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം അന്വേഷിക്കണം എന്നതാണ് ഹര്‍ജി.
Comments