കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് തന്റെ ഭരണകാലത്ത് യുഡിഎഫ് മന്ത്രിമാര്‍ രാജിവെച്ച് മാറിനിന്നതെന്ന് ഉമ്മന്‍ ചാണ്ടി. തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിനെതിരായ ഹൈക്കോടതി പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തോമസ് ചാണ്ടി ഇനിയും മന്ത്രിയായി തുടരണോ എന്ന കാര്യം തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. സോളാര്‍ റിപ്പോര്‍ട്ട് വ്യാഴാഴ്ച നിയമസഭയിലെത്തുന്നതിനെ ഭയക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
Comments