നോട്ടു നിരോധനത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. നിര്‍ണായകമായ പോരാട്ടത്തില്‍ രാജ്യത്തെ 125 കോടി ജനങ്ങളും പങ്കാളികളായെന്നും വിജയിച്ചെന്നും നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. കള്ളപ്പണത്തിനും അഴിമതിക്കുമെതിരായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പിന്തുണച്ച രാജ്യത്തെ ജനത്തെ പ്രണമിക്കുന്നു. നികുതി വരുമാനത്തില്‍ അഭൂതപൂര്‍വമായ വന്‍വര്‍ധന ഉണ്ടായെന്നും ട്വിറ്ററില്‍ പങ്കുവെച്ച് ഗ്രാഫിക്കല്‍ റെപ്രസന്റേഷനില് അദ്ദേഹം വ്യക്തമാക്കി
Comments