സോളാര്‍ കമ്മീഷന്റെ കണ്ടെത്തല്‍ അതീവ ഗുരുതരമെന്ന് കെപിസിസി മുന്‍ അദ്ധ്യക്ഷന്‍ വി.എം സുധീരന്. സോളാര്‍ തട്ടിപ്പിനെ സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് അതീവ ഗുരുതരമെന്ന് വി.എം സുധീരന് പറഞ്ഞത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച കമ്മീഷന് തന്നെയാണ് ഉമ്മന്‍ചാണ്ടിക്കും മറ്റ് അംഗങ്ങള്‍ക്കും എതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കമ്മീഷന് റിപ്പോര്‍ട്ട് വളരെ ഗൗരവതരമെന്നാണ് വി. എം സുധീരന് ചൂണ്ടിക്കാണിച്ചത്. തല്ക്കാലം ഈ വിഷയത്തില്‍ കൂടുതലൊന്നും പറയുന്നില്ലെന്ന് പറഞ്ഞ സുധീരന് വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഉണ്ടാകും എന്നും വെളിപ്പെടുത്തി
Comments