ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാകില്ലെന്ന് സുപ്രീംകോടതിയില്‍ സിബിഐ. ഇത് അന്തർസംസ്ഥാന കേസല്ലെന്നും അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നും സിബിഐ സുപ്രീം കോടതിയില്‍ വിശദീകരണം നല്കി. വാദത്തിനിടെ സിബിഐയെയും അഭിഭാഷകനെയും കോടതി വിമര്‍ശിച്ചു. ഇന്ന് രാവിലെ ജിഷ്ണു പ്രണോയി കേസ് പരിഗണിക്കവേയാണ് കേസ് അന്വേഷിക്കാന്‍ ആവില്ലെന്ന്സിബിഐ വ്യക്തമാക്കിയത്. സിബിഐ ഏറ്റെടുക്കാന്‍ തക്ക പ്രത്യേകതകളുള്ള കേസല്ല ഇതെന്ന് സുപ്രീം കോടതിയില്‍ സിബിഐ അറിയിച്ചു. ഇത് അന്തര്‍സംസ്ഥാന കേസല്ലെന്നും ഇതില്‍ പൊലീസും ക്രൈംബാഞ്ചും നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്നും സിബിഐ പൊലീസിനെ അറിയിക്കുകയായിരുന്നു. കേസ് അന്വേഷിക്കാനുള്ള എല്ലാ സാഹചര്യങ്ങളും കേരളത്തിലുണ്ടെന്നും സിബിഐ അഭിഭാഷകന് സുപ്രീം കോടതിയെ അറിയിച്ചു.
Comments