ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയ്ക്ക് വ്യാഴാഴ്ച തുടക്കമാകും. കേരളത്തിന്റെ ടീം ബ്ലാസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ടിക്കറ്റ് വില്‍പ്പന ആരംഭിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം നാലു മണി മുതല്‍ www.bookmyshow.com വഴി ഓണ്‍ലൈനിലൂടെയും ബുക്ക് മൈ ഷോ ആപ്ലിക്കേഷനിലൂടെയുമാകും ആരാധകര്‍ക്ക് ടിക്കറ്റുകള്‍ ലഭ്യമാക്കുക.
Comments