ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ അഡ്മിനിസ്ട്രേഷന് ബ്ലോക്കിനടുത്ത് ബിരിയാണി ഉണ്ടാക്കിയതിന് നാലു വിദ്യാര്‍ത്ഥികള്‍ക്ക് അധികൃതര്‍ പിഴ ചുമത്തി. ആറായിരം രൂപ മുതല്‍ പതിനായിരം രൂപവരെ പിഴ അടയ്ക്കാനാണ് സര്‍വലകലാശാല വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പത്തു ദിവസത്തിനകം പിഴ അടയ്ക്കണം. ഭാവിയില്‍ സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ചീഫ് പ്രോക്ടര്‍ കൗശല്‍ കുമാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ നോട്ടീസില്‍ പറയുന്നു. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് പിഴയീടാക്കിയിട്ടുള്ളത്.
Comments