തോമസ് ചാണ്ടിക്കെതിരായി അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം. ജില്ല കളക്ടറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തള്ളിക്കളയാന്‍ കഴിയുന്നതല്ലെന്ന് സര്‍ക്കാറിനോട് നിയമോപദേശത്തില്‍ അഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദ് പറയുന്നു. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാറിന് തുടര്‍ നടപടികളിലേക്ക് പോകേണ്ടിവരുമെന്ന് നിയമോപദേശം പറയുന്നു. ഇതോടെ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് കുറുക്കുകള് മുറുകി. മാര്‍ത്താണ്ഡം കായല്‍ ഭൂമി കയ്യേറ്റത്തിലും, ലൈക്ക് പാലസ് റോഡിന്റെ പേരിലും നിയമലംഘനം നടന്നിട്ടുണ്ടെന്ന് നേരത്തെ ആലപ്പുഴ ജില്ല കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Comments