അറ്റകുറ്റപ്പണി നടക്കുന്ന പാളത്തിലൂടെ കടത്തിവിട്ട മെമു ട്രെയിന്‍ പാളം തെറ്റി ഗാര്‍ഡിന് പരിക്ക്. ഹരിപ്പാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്ര തുടങ്ങിയ ഉടനാണ് ട്രെയിന്‍ പാളം തെറ്റിയത്. കൊല്ലം -എറണാകുളം മെമു ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട് ഔട്ടറില്‍ എത്തിയ ഉടനാണ് പിറകുവശത്തെ ബോഗിയുടെ ചക്രങ്ങള്‍ പാളം തെറ്റിയത്. യാത്രക്കാരെ പുറത്തിറക്കുന്നതിനിടെയാണ് ട്രാക്കില്‍ പണി നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടത്. ഇത് യാത്രക്കാരും അധികൃതരും തമ്മില്‍ തര്‍ക്കത്തിന് വഴിവെച്ചു.
Comments