ഭൂമികൈയേറ്റ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയുടെ രാജി നീട്ടിക്കൊണ്ടു പോകാന്‍ എന്‍സിപി നീക്കം. രാജിക്കാര്യം ചൊവ്വാഴ്ച ചേരുന്ന എന്‍സിപി സംസ്ഥാന സമിതി യോഗം ചര്‍ച്ച ചെയ്യില്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് ടി.പി. പീതാംബരന് മാസ്റ്റര്‍ പറഞ്ഞു. ആരോപണങ്ങളില്‍ തോമസ് ചാണ്ടിയുടെ പങ്ക് വ്യക്തമല്ല. മന്ത്രിയുടെ കമ്പനിക്കെതിരായാണ് ആരോപണമുണ്ടായതെന്നും പീതാംബരൻ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ഒരു മാസം മുമ്പേ നിശ്ചയിച്ച യോഗമാണ് ചൊവ്വാഴ്ച ചേരുന്നത്. സംഘടനാപരമായ കാര്യങ്ങള്‍ മാത്രമായിരിക്കും യോഗത്തില്‍ ചര്‍ച്ച ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
Comments