തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെ കാലാവധി വെട്ടിക്കുറച്ചുകൊണ്ട് സർക്കാർ ഇറക്കിയ ഓർഡിനൻസിൽ ഗവർണർ ജസ്റ്റീസ് പി.സദാശിവം ഒപ്പുവച്ചു. ബോർഡ് അംഗങ്ങളുടെ കാലാവധി മൂന്നു വർഷത്തിൽനിന്നു രണ്ടു വർഷമായി കുറച്ചുകൊണ്ടുള്ള ഓർഡിനൻസിൽ ഗവർണർ സർക്കാരിനോട് വിശദീകരണമാവസ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് സർക്കാർ നിയമ സെക്രട്ടറി വഴി മറുപടി നൽകിയിരുന്നു. കെടുകാര്യസ്ഥത, ഫണ്ട് വിനയോഗത്തിലെ അപാകത, അനാസ്ഥ തുടങ്ങിയ കാരണങ്ങളാലാണ് നിലവിലുള്ളവരെ മാറ്റിയതെന്നായിരുന്നു സർക്കാർ ഗവണറെ ധരിപ്പിച്ചത്. ശബരിമല തീർഥാടനത്തെ മാറ്റം ബാധിക്കുമോയെന്ന ഗവർണറുടെ ചോദ്യത്തിന്, ഒരുക്കങ്ങൾ പൂർത്തിയായെന്നും സർക്കാർ അറിയിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകിയത്.
Comments