നടന് ദിലീപിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു. നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായായിരുന്നു ചോദ്യം ചെയ്യല്‍. ഇന്ന് രാവിലെ ആലുവ പോലീസ് ക്ലബ്ബിലേക്ക് ദിലീപിനെ വിളിച്ചുവരുത്തുകയായിരുന്നു. ചോദ്യം ചെയ്യല്‍ രണ്ടേകാല്‍ മണിക്കൂര്‍ നീണ്ടു. ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെ ദിലീപ് പോലീസ് ക്ലബ്ബില്‍ നിന്ന് മടങ്ങി.
Comments