പെരുമ്പാവൂർ ജിഷ കേസില്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിന് വിചാരണ കോടതിയുടെ നിർദേശം. കേസ് അന്വേഷണത്തിൽ വീഴ്ച പറ്റിയെന്ന മുൻ ഡിജിപി ജേക്കബ് തോമസിന്റെ റിപ്പോർട്ട് സമർപ്പിക്കാൻ, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് നിർദേശിച്ചത്. കേസിന്റെ അന്തിമവാദം ഈ മാസം 21 ന് തുടങ്ങും. ജിഷ കേസ് അന്വേഷണത്തിൽ തുടക്കം മുതൽ പാളിച്ച പറ്റിയെന്ന ജേക്കബ് തോമസിന്റെ റിപ്പോർട്ട് വിവാദമായിരുന്നു. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്നും കേസ് കോടതിയിൽ നിലനിൽക്കില്ലെന്നും ആണ് അന്നത്തെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് സർക്കാരിനു റിപ്പോർട്ട് നൽകിയത്. ഇത്തരമൊരു റിപ്പോർട്ട് നൽകാൻ വിജിലൻസിന് അധികാരം ഇല്ലെന്നായിരുന്നു ഡിജിപിയുടെ പ്രതികരണം. സർക്കാരിനെയും റിപ്പോർട്ട് പ്രതിരോധത്തിലാക്കി. വിചാരണ തുടങ്ങിയ ശേഷം കോടതി നിർദേശമില്ലാതെ നടത്തിയ അന്വേഷണം അനുചിതമെന്ന് കോടതിയും നിരീക്ഷിച്ചു.
Comments