തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭ ബഹിഷ്കരിച്ച സി.പി.ഐക്കെതിരെ സി.പി.എം പോളിറ്റ്ബ്യൂറോ യോഗത്തില്‍ രൂക്ഷ വിമര്‍ശനം. ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.എം അവെയ്ലബിള് പി.ബി യോഗത്തിലാണ് കഴിഞ്ഞ ദിവസത്തെ സി.പി.ഐ നിലപാടിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. സി.പി.ഐ മുന്നണി മര്യാദ പാലിച്ചില്ലെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സി.പി.ഐക്ക് ഇതിനുള്ള മറുപടി കൊടുക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പി.ബി ചുമതലപ്പെടുത്തുകയും ചെയ്തു. വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ ആവശ്യമായ വേദി ഉണ്ടായിട്ടും അത് ഉപയോഗിക്കാതെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്ന നടപടിയാണ് പി.ബിയെ ചൊടിപ്പിച്ചത്. ഇതൊരു അസാധാരണ സംഭവമാണെന്ന് കഴിഞ്ഞ ദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയന് ചൂണ്ടിക്കാട്ടിയിരുന്നു.
Comments