മൂന്നാര്‍ വിഷയത്തില്‍ നേര്‍ക്ക് നേര് നില്ക്കുന്ന സി.പി.ഐയും സി.പി.എമ്മും വീണ്ടും പോരിനിറങ്ങുന്നു. കൊട്ടക്കമ്പൂര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ജോയ്സ് ജോര്‍ജ് എം.പിയുടെ 20 ഏക്കര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കിയതോടെയാണ് നേരിട്ടുള്ള ഏറ്റുമുട്ടലുമായി സി.പി.എമ്മും സി.പി.ഐയും രംഗത്തെത്തുന്നത്. ഇതിനായി സിപിഐയെ ഒഴിവാക്കി, പഴയ മൂന്നാര്‍ സംരക്ഷണ സമിതിയെ പുനരുജ്ജീവിപ്പിച്ച് പരസ്യ ഏറ്റുമുട്ടലിനൊരുങ്ങിയിരിക്കുകയാണ് സി.പി.എം. സി.പി.ഐയെ ഒഴിവാക്കിയുള്ള സംഘടനയുടെ തലപ്പത്ത് എസ്.രാജേന്ദ്രന് എം.എല്‍.എയാണ് എന്നതും ശ്രദ്ധേയമാണ്.
Comments