നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസിന് തിരിച്ചടി. കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കേരളത്തിലെത്തിയാല്‍ കൃഷ്ണദാസ് സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ഉത്തരവെന്നും കോടതി പറഞ്ഞു. ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഷഫീര്‍ ഷൗക്കത്തലി കേസിന്റെ വിചാരണ തീരുംവരെ കോയമ്പത്തൂരില്‍ത്തന്നെ തുടരണമെന്നും കോടതി നിര്‍ദേശിച്ചു.
Comments