രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം ഈ അവസ്ഥയില്‍ തുടര്‍ന്നാല്‍ വരും മാസങ്ങളില്‍ കൂടുതല്‍ അപകടാവസ്ഥയിലേക്കെത്തുമെന്ന് മുന്നറിയിപ്പ്. അമേരിക്കല്‍ ആസ്ഥാനമായ നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്(നോക്ക) ആണ് ഡല്‍ഹിയിലെ മലിനീകരണം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. വടക്കേ ഇന്ത്യന്‍ ഭാഗത്തും പാകിസ്താനിലും തണുപ്പ് കാലം തുടങ്ങുന്ന സമയമാണിത്. അപ്പോള്‍ തന്നെ ഡല്‍ഹിയിലെ അവസ്ഥ ഇങ്ങനെയാണ്. തണുപ്പ് കൂടുതല്‍ ശക്തമാകുന്ന സമയത്ത് അന്തരീക്ഷത്തില്‍ മഞ്ഞും പുകയും കൂടുതല്‍ നിറഞ്ഞ് ജീവന് തന്നെ ഭീഷണിയുണ്ടാകുന്ന സാഹചര്യമുണ്ടാകുമെന്നും നോക്ക അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
Comments