സി പി ഐയ്ക്ക് എതിരെ കടുത്ത നിലപാടുമായി മന്ത്രി എ കെ ബാലൻ. മന്ത്രി സഭാ യോഗത്തിൽ നിന്ന് വിട്ടു നിന്ന നടപടി ഭൂഷണമായില്ല. പ്രതിച്ഛായ ഉണ്ടെങ്കിൽ എല്ലാവർക്കും കൂടി അവകാശപെട്ടതാണ്. അല്ലാതെ ഹോൾ സെയിൽ അവകാശം ആർക്കും പതിച്ച് നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
പ്രധാന തീരുമാനമെടുത്ത മന്ത്രിസഭാ യോഗത്തില്‍ നിന്നാണ് അവര്‍ വിട്ടുനിന്നത്. അത് എന്ത് കാരണം കൊണ്ടാണെങ്കിലും ശരിയായില്ലെന്നും ബാലന് പറഞ്ഞു. തോമസ് ചാണ്ടി വിഷയത്തില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാര്‍ ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നതിനെ പരാമര്‍ശിച്ചായിരുന്നു ബാലന്റെ പരാമര്‍ശം.
Comments