തിരുവനന്തപുരം : സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നു പാലക്കാട് പിണറായി വിജയന്. പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതു ജനങ്ങള്‍ക്ക് ദുരനുഭവമുണ്ടായാല്‍ പരാതിപ്പെടണം. പലവിധ ജീവിത പ്രശ്നകളുമായാണ് പൊതുജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്നത്. അവരെ പിഴിയുന്ന സമീപനം ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണമായും ജനസൗഹൃദമാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments