കോഴിക്കോട് : ലൈസര്‍ജിക് ആസിഡ് ഡൈടൈലാമിഡ് (എല്‍.എസ്.ഡി) പിടികൂടി. ഗ്രാമിന് 10,000 രൂപ വിലയുള്ള 165 ഗ്രാം എല്‍.എസ്.ഡിയാണ് പോലീസ് പിടികൂടിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും കൂടുതല്‍ അളവ് എല്‍.എസ്.ഡി. പിടികൂടുന്നതെന്ന് ഡി.സി.പി. മെറിന് ജോസഫ് പറഞ്ഞു. ഈറോഡ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ കല്ലായ് സ്വദേശി കുണ്ടുങ്ങല്‍ മനക്കാന്റകം വീട്ടില്‍ ഷനൂബി (23) നെ പോലീസ് പിടികൂടിയത്. മാത്തോട്ടം മുത്തപ്പന് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഷനൂബിനെ കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നിന് സ്റ്റേഡിയത്തിനു സമീപത്തുവച്ചാണ് പിടികൂടിയത്. പഞ്ചസാര കട്ടിയോടു കൂടിയ 41 പായ്ക്കറ്റാണ് യുവാവില്‍ നിന്നു പോലീസിനു ലഭിച്ചത്. എട്ടു മുതല്‍ 18 മണിക്കൂര്‍ വരെയാണു എല്‍.എസ്.ഡി.യുടെ ലഹരി നിലനില്‍ക്കുന്നത്. ഹോളണ്ടില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിക്കുന്ന മയക്കുമരുന്ന് നേപ്പാല്‍ വഴിയാണ് ഇന്ത്യയിലെത്തിക്കുന്നത്. ലോഡ്ജ് മുറിയില്‍ മയക്കുമരുന്ന് ഉപയോഗിച്ച് വിദ്യാര്‍ഥി മരിച്ച സംഭവത്തെ തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണമാണ് എന്‍ജിനീയിറിങ് വിദ്യാര്‍ഥിയെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ എസ്. കാളിരാജ് മഹേഷ്കുമാറിന്റെ നിര്‍ദേശ പ്രകാരം യുവാവിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് എല്‍.എസ്.ഡി. പിടികൂടിയത്.
Comments