ന്യൂഡല്‍ഹി: ലോകസുന്ദരിപ്പട്ടം ഇന്ത്യന്‍ സുന്ദരിക്ക്. ഹരിയാന സ്വദേശി മാനുഷി ചില്ലര്‍ക്കാണ് ലോകസുന്ദരിപ്പട്ടം ലഭിച്ചത്. 17 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ നേട്ടം ഇന്ത്യക്ക് ലഭിക്കുന്നത്. 108 സുന്ദരിമാരെ പിന്തള്ളിയാണ് മാനുഷിയുടെ നേട്ടം . ചൈനയിലെ സന്യ സിറ്റി അരീനയില്‍ നടന്ന മത്സരത്തിലാണ് മാനുഷി ലോകസുന്ദരിപ്പട്ടം ചൂടിയത്. മെക്സിക്കോയില്‍നിന്നുള്ള ആന്‍ഡ്രിയ മിസ ഫസ്റ്റ് റണ്ണര്‍ അപ്പായും ഇംഗ്ലണ്ടില്‍നിന്നുള്ള സ്റ്റെഫാനി ഹില്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പായും തെരഞ്ഞെടുക്കപ്പെട്ടു.
Comments