ന്യൂഡൽഹി : എ.കെ.ആന്റണി കോൺഗ്രസ് വൈസ് പ്രസിഡന്റായേക്കുമെന്ന അഭ്യൂഹങ്ങളിൽ ഇനിയും ഔദ്യോഗിക സ്ഥിരീകരണമില്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ സമയക്രമം അംഗീകരിക്കാൻ കോൺഗ്രസ് പ്രവർത്തകസമിതി ന യോഗത്തിൽ പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി അധ്യക്ഷത വഹിക്കും. എ.കെ.ആന്റണി, കെ.സി.വേണുഗോപാൽ, പി.സി.ചാക്കോ എന്നിവരും യോഗത്തിൽ പങ്കെടുക്കും. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ പുതിയ പാർട്ടി പ്രസിഡന്റിനു കീഴിലായിരിക്കും പ്രചാരണമെന്ന് എഐസിസി വൃത്തങ്ങൾ പറഞ്ഞു. സമയക്രമം അംഗീകരിച്ചാൽ തിരഞ്ഞെടുപ്പുപ്രക്രിയ പൂർത്തിയാക്കാൻ 10–12 ദിവസം മതിയാകും.
Comments