കൊച്ചി: ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. അന്തിമ കുറ്റപത്രത്തില്‍ ദിലീപ് ഉള്‍പ്പടെ 11 പ്രതികള്‍. കുറ്റപത്രത്തില്‍ മുന്നൂറിലേറെ സാക്ഷികളും 450 രേഖകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗൂഡാലോചനയില്‍ പള്‍സര്‍ സുനിയും ദിലീപും മാത്രമെന്നും കുറ്റപത്രത്തില്‍ പറയുന്നു. വിചാരണവേളയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും പോലീസ് വിലയിരുത്തലുണ്ട്. പിന്നീട്, നിലവിലെ ഏഴാം പ്രതിയായ ചാര്‍ളിയെ മാപ്പു സാക്ഷിയാക്കിയ ശേഷം ദിലീപിനെ ഏഴാം പ്രതിയാക്കാനും പദ്ധതിയിട്ടിരുന്നു. എന്നാല്‍, ചാര്‍ലി ഇതിന് തയ്യാറാക്കാത്തതിനെ തുടര്‍ന്നാണ് ദിലീപിനെ വീണ്ടും എട്ടാം പ്രതിയാക്കാന്‍ തീരുമാനിച്ചത്. ദിലീപിന്റെ വിദേശയാത്രയെ എതിര്‍ക്കാനും പോലീസ് തീരുമാനിച്ചത്. തന്റെ കട ഉദ്ഘാടനത്തിനായി ദുബായില്‍ പോകുന്നതിനാണ് പാസ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നത്.
Comments