തിരുവനന്തപുരം:ദീര്‍ഘദൂര സര്‍വ്വീസുകളില്‍ പലതും കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ മെല്ലെപ്പോക്ക് സമരം മൂലം മുടങ്ങി.ജീവനക്കാരുടെ സമരത്തിനെതിരെ കെഎസ്ആര്‍ടിസി എംഡി രംഗത്ത് വന്നു. ഡ്യൂട്ടി പരിഷ്കരണത്തിനെതിരെയാണ് യാതൊരു വിധത്തിലുള്ള മുന്നറിയിപ്പും നല്‍കാതെ ജീവനക്കാര്‍ സമരം ആരംഭിച്ചത്. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ വലഞ്ഞു. മറ്റ് സര്‍വ്വീസുകള്‍ മണിക്കൂറുകളോളം വൈകിയാണ് ആരംഭിച്ചത്. പുലര്‍ച്ചെ നാല് മണിക്ക് പുറപ്പെടേണ്ട തിരുവനന്തപുരം-കോയമ്പത്തൂര്‍ സ്കാനിയ സര്‍വ്വീസ്, തിരുവനന്തപുരം-പാലക്കാട് വോള്‍വോ എന്നീ സര്‍വ്വീസുകള്‍ മുടങ്ങി. എസി ബസ്സില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തവരെ പിന്നീട് സൂപ്പര്‍ ഫാസ്റ്റ് ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളിലാണ് കയറ്റി വിട്ടത്. ജോലിക്കെത്താത്ത ജീവനക്കാരെ സസ്പെന് ചെയ്യുമെന്ന് എംഡി അറിയിച്ചു.
Comments