ദുബായില്‍ 'ദേ പുട്ട്' റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായി പോകാന്‍ ദിലീപിന് ഹൈക്കോടതിയുടെ അനുമതി. ഏഴു ദിവസത്തേക്കു പാസ്പോര്‍ട്ട് വിട്ടുനല്‍കാനാണ് അനുമതി. വിദേശത്തെ വിലാസം അന്വേഷണ സംഘത്തിനു നല്‍കണമെന്നും ആവശ്യപ്പെട്ടു. ജാമ്യാപേക്ഷയില്‍ ഇളവു നല്‍കരുതെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും ദിലീപിന് അനുകൂല നിലപാടാണ് കോടതിയെടുത്തത്. ജാമ്യത്തിലിറങ്ങിയ ദിലീപ് മൂന്നു സാക്ഷികളെ സ്വാധീനിച്ചെന്നാണു പ്രോസിക്യൂഷന്റെ ആരോപണം. സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണം ഗൗരവമുള്ളതെന്ന് ഹൈക്കോടതി വിലയിരുത്തി. ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടെങ്കില്‍ പൊലീസിനു മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. ഹര്‍ജിയില്‍ വിശദീകരണം തേടി അന്വേഷണ ഉദ്യോഗസ്ഥനെ ഹൈക്കോടതി വിളിപ്പിച്ചിരുന്നു.
Comments