ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന് നടപടി ആരംഭിച്ചു. ദിലീപിന് ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ്അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രോസിക്യൂഷന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കം. തെളിവുകള്‍ ഉണ്ടെങ്കില്‍ ജാമ്യം റദ്ദാക്കാമെന്ന കോടതിയുടെ പരാമര്‍ശത്തിലാണ് പ്രോസിക്യൂഷന് നടപടി. കാവ്യ മാധവന്റെ ഡ്രൈവര്‍ മുഖേനയാണ് ദിലീപ് സാക്ഷിയെ സ്വാധീനിച്ചതെന്നും പ്രോസിക്യൂഷന്. ഇത് സംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടര്‍ ഡിജിപി ലോക്നാഥ് ബെഹ്റയുമായി കൂടിക്കാഴ്ച നടത്തി. തന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടിന്റെ ദുബായ് ശാഖ ഉദ്ഘാടനത്തിന് പോകാന്‍ പാസ്പോര്‍ട്ട് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിച്ച ജസ്റ്റിസ് സുനില്‍ തോമസാണ് വിദേശത്ത് പോകാന്‍ നാല് ദിവസത്തെ അനുമതി നല്‍കിയത്. ഇളവ് നല്‍കരുതെന്ന പ്രോസിസിയുഷന് വാദം ഹൈക്കോടതി കണക്കിലെടുത്തിരുന്നില്ല. ഇതിന് തൊട്ടുപിന്നാലെയാണ് പ്രോസിക്യൂഷന്റെ നീക്കം.
Comments