പെണ്‍കെണിക്കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്റെ വാര്‍ത്തയെടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ സെക്രട്ടേറിയേറ്റില്‍ പ്രവശേപ്പിക്കാത്തതിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു ഡി എഫിന്റെ പടയൊരുക്കം പ്രചാരണജാഥയുമായി ബന്ധപ്പെട്ട് തൊടുപുഴയില്‍ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ചെന്നിത്തല വിമര്‍ശനമുയര്‍ത്തിയത്. ജനങ്ങള്‍ക്കു വേണ്ടി മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കുമ്പോള്‍ അവരെ അകറ്റിനിര്‍ത്തുന്നത് ജനാധിപത്യവിരുദ്ധമാണ്. സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. സത്യസന്ധമായും നിര്‍ഭയമായും ജോലി ചെയ്യാനുള്ള അവസരം നിഷേധിക്കപ്പെട്ടിരിക്കുന്നു. സെക്രട്ടേറിയേറ്റ് വളപ്പില്‍ പോലും മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിക്കാത്തത് കേരളചരിത്രത്തില്‍ ഉണ്ടാകാത്ത സംഭവവമാണ്- ചെന്നിത്തല പറഞ്ഞു.
Comments