മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ കമ്മീഷന് ശുപാര്‍ശ. മംഗളം ചാനലിന്റെ മേധാവി അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനും കമ്മീഷന് ശുപാര്‍ശ ചെയ്തതായി പി.എസ്.ആന്റണി ഏകാംഗ കമ്മീഷന് സമര്‍പ്പിച്ച കമ്മീഷന് റിപ്പോര്‍ട്ടിനെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ശശീന്ദ്രന് മന്ത്രിയായി തിരിച്ചെത്തിന്നതില് തനിക്ക് വിരോധമില്ലെന്നും എന്നാല്‍ താന്‍ മാത്രമല്ല അത് തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന വേളയില്‍ മാധ്യമ പ്രവര്‍ത്തകരെ തടയാന്‍ താന്‍ പറഞ്ഞിട്ടില്ലെന്നും അത് പോലീസിന്റെ തീരുമാനമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരെയും നിര്‍ബന്ധിച്ച് പ്രതികരണങ്ങള്‍ എടുക്കേണ്ടതിന്റെ ആവശ്യമില്ലെന്നും. മാധ്യമങ്ങള്‍ അച്ചടക്കം പാലിക്കണമെന്നും പിണറായി പറഞ്ഞു. മാധ്യമങ്ങളെ ആരും നിയന്ത്രിക്കേണ്ടതല്ലെന്നും നിങ്ങള്‍ സ്വയം നിയന്ത്രിക്കേണ്ടതുണ്ടെന്നും പിണറായി പറഞ്ഞു. മംഗളം സംപ്രേഷണം ചെയ്ത മന്ത്രിയുടെതാണെന്ന് പറയപ്പെടുന്ന ശബ്ദശകലത്തിന്റെ നിജസ്ഥിതി തെളിയിക്കപ്പെട്ടിട്ടില്ല. ചാനലിന്റെ തുടക്ക ദിവസത്തില്‍ തന്നെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത നല്കി റേറ്റിങ്ങ് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി കുറ്റകരമായ ക്രിമിനല്‍ ഗൂഢാചോലന നടത്തിയതിന് തെളിവാണെന്നാണ് ആ ശബ്ദശകലം എന്നതാണ് കമ്മീഷന്റെ കണ്ടെത്തല്‍.
Comments