കായല്‍ കൈയേറിയെന്ന ആരോപണത്തില്‍ ഹൈക്കോടതി പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി എംഎല്‍എ സുപ്രീംകോടതിയിൽ ഹര്‍ജി നൽകി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന പരാമർശം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. കായല്‍ കൈയേറിയെന്ന് ആരോപണത്തില്‍ ആലപ്പുഴ ജില്ല കലക്ടറുടെ റിപ്പോർട്ട് സ്റ്റേ ചെയ്യണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമോപദേശം മറികടന്നാണ് തോമസ് ചാണ്ടി കോടതിയെ സമീപിച്ചത്. കോടതിയിൽ പോകുന്നത് തിരിച്ചടിയാകും എന്നായിരുന്നു നിയമോപദേശം.
Comments