പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ഡിസംബര്‍ 15 മുതല്‍ ചേരാന്‍ തീരുമാനമായി. പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത് കുമാറാണ് ഇക്കാര്യം അറിയിച്ചത്.ഡിസംബര്‍ 15ന് തുടങ്ങി ജനുവരി 5ന് അവസാനിക്കുന്ന തരത്തിലാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ചേരുക. ഡിസംബര്‍ 25,26 അവധിദിവസങ്ങളായതിനാല്‍ ആകെ 14 ദിവസങ്ങളിലേ പാര്‍ലമെന്റ് ചേരൂ എന്നും മന്ത്രി അറിയിച്ചു. ശീതകാലസമ്മേളനം വിജയിപ്പിക്കാനും അര്‍ഥവത്താക്കാനും എല്ലാ പാര്‍ട്ടികളുടെയും സഹകരണം അഭ്യര്‍ഥിക്കുന്നതായും മന്ത്രി പറഞ്ഞു. ഇന്ന് രാവിലെയാണ് പാര്‍ലമെന്റി കാര്യസമിതി യോഗം ചേര്‍ന്ന് തീയതി തീരുമാനിച്ചത്.
Comments