ഇടുക്കി നീലക്കുറുഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കുന്നതിലൂടെ പൊതുസ്വത്ത് കയ്യേറാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. യു ഡി എഫിന്റെ പടയൊരുക്കം പ്രചാരണജാഥയുടെ ഭാഗമായി ആലപ്പുഴയില്‍ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. വിഷയത്തില്‍ വി എസ് അച്യുതാനന്ദന്റെ നിലപാട് അറിയാന്‍ താത്പര്യമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
Comments