ന്യൂഡല്‍ഹി: സഹോദരിയുടെ ചികിത്സക്കായി ഇന്ത്യയിലേക്ക് വരാന്‍ മെഡിക്കല്‍ വിസ അനുവദിച്ച് തരണമെന്ന് പാക്ക് യുവതിക്ക് ആശ്വാസമായി കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ്.ഷാസെയ്ബ് ഇഫ്ബാല് നല്കിയ അപേക്ഷയാണ് സുഷമാ കേട്ടത്. ട്വിറ്ററിലൂടെയായിരുന്നു അഭ്യര്‍ത്ഥന. 'ദൈവം കഴിഞ്ഞാല്‍ നിങ്ങളിലാണ് ഞങ്ങളുടെ അടുത്ത പ്രതീക്ഷ, മെഡിക്കല്‍ വിസ അനുവദിക്കാന്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ എംബസിയെ അനുവദിക്കൂ' എന്നായിരുന്നു. ഷാസെയ്ബ് ഇക്ബാലിന്റെ ട്വിറ്ററിലൂടെ അഭ്യര്‍ത്ഥന. ഇതിന് സുഷമ 'ഇന്ത്യ നിങ്ങളുടെ പ്രതീക്ഷയെ ഇല്ലാതാക്കില്ല. ഉടന്‍ വിസ അനുവദിക്കു'മെന്ന് മറുപടി ട്വിറ്റിലൂടെ പ്രതികരിച്ചു. രണ്ടു വര്‍ഷം മുന്‍പ് ഹരിയാനയിലെ മെഡന്റ ആശുപത്രിയില്‍ വച്ച് ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നീട് ഇപ്പോഴുണ്ടായ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് ഇന്ത്യയിലേക്ക് വരേണ്ടത്. തനിക്ക് വിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് സാജിദയ്ക്ക് ട്വിറ്ററിലൂടെ സുഷമാ സ്വരാജിനോട് ആവശ്യപ്പെട്ടിരുന്നു.
Comments