ഹാദിയ ഇന്ന് സുപ്രീംകോടതിയിൽ ഹാജരാകും. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ഹാദിയയെ ഹാജരാക്കണമെന്നാണ് അച്ഛൻ അശോകനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.കനത്ത സുരക്ഷയിലാകും ഹാദിയയെ കേരള ഹൗസിൽ നിന്ന് സുപ്രീംകോടതിയിലെത്തിക്കുക. ഷെഫിൻ ജഹാനും ദില്ലിയിലെത്തിയിട്ടുണ് സമൂഹത്തിന്റെ വികാരം നോക്കിയല്ല മറിച്ച് നിയമപരവും ഭരണഘടനാപരവുമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഒരോ കേസിലും തീരുമാനങ്ങൾ എടുക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹാദിയയെ നേരിട്ട് കോടതിയിൽ ഹാജരാക്കാൻ ഒക്ടോബര്‍ 30ന് സുപ്രീംകോടതി ഉത്തരവിട്ടത്. ഹാദിയയുടെ മതപരിവര്‍ത്തനത്തിന് പിന്നിൽ തീവ്രവാദ ബന്ധങ്ങൾ ഉണ്ടെന്നും ഹാദിയയെ വിവാഹം ചെയ്ത ഷെഫിൻ ജഹാന് ഐ.എസ് ബന്ധമുണ്ടെന്നും പെണ്‍കുട്ടിയുടെ അച്ഛൻ അശോകന്റെ അഭിഭാഷകര്‍ കോടതിയിൽ വാദിച്ചിരുന്നു.
Comments