പി വി അന്‍വര്‍ എംഎല്‍എക്കെതിരെ റവന്യൂവകുപ്പ് അന്വേഷണം. അനധികൃത ഭൂമി സമ്പാദനത്തെ കുറിച്ചാണ് അന്വേഷണം. തടയണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിയമം ലംഘനങ്ങളിലും റവന്യൂവകുപ്പ് റിപ്പോര്‍ട്ട് തേടി. ഭൂപരിഷ്ക്കരണ നിയമം ലംഘിച്ച് പരിധിക്കപ്പുറം ഭൂമി പി വി അന്‍വര്‍ കൈവശം വച്ചിട്ടുണ്ട്. എംഎല്‍എ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളിലൂടെ ഇക്കാര്യം വ്യക്തമാവുകയും ചെയ്തു. മലപ്പുറം ജില്ലയിലെ തൃക്കലങ്ങോട്, പെരകമണ്ണ വില്ലേജുകളിലായി പി വി 207. 84 ഏക്കര്‍ ഭൂമിയാണ് അന്‍വറിന്റെ കൈവശമുള്ളത്. 15 ഏക്കര്‍ കാര്‍ഷികേതര ഭൂമിയേ കൈവശം വയ്ക്കാന്‍ പാടൂള്ളൂവെന്നിരിക്കേ 192.84 ഏക്കര്‍ ഭൂമി അധികമായി പി വി അന്‍വറിന്റെ കൈയിലുണ്ട്. അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി പാരമ്പര്യ സ്വത്തല്ലെന്നും എംഎല്‍എ വ്യക്തമാക്കുന്നു. 2009 നും 2015 നുമിടയിലാണ് ഇത്രത്തോളം ഭൂമി വാങ്ങിക്കൂട്ടിയിരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വ്യക്തമാണ്. ഈ പശ്ചാത്തലത്തിലാണ് റവന്യൂവകുപ്പ് അന്വേഷണം തുടങ്ങിയിരിക്കുന്നത്.
Comments