ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇന്നിങ്സിനും 239 റണ്‍സിനും തോല്‍പ്പിച്ച് ഇന്ത്യ ഏറ്റവും വലിയ ടെസ്റ്റ് ജയത്തിനൊപ്പമെത്തി. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ 610 എന്ന കൂറ്റന്‍ സ്കോര്‍ മറികടക്കാന്‍ രണ്ട് ഇന്നിങ്സ് ബാറ്റ് ചെയ്തിട്ടും ലങ്കയ്ക്കായില്ല. ആദ്യ ഇന്നിങ്സില്‍ 205 ഉം രണ്ടാം ഇന്നിങ്സില്‍ 166 റണ്‍സെടുത്ത് ശ്രീലങ്കന്‍ ബാറ്റ്സ്മാന്മാര് കീഴടങ്ങി.
Comments