Asianet News - Malayalam ഉണ്ണിമുകുന്ദന് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന് യുവതി By Web Desk | 12:50 PM January 06, 2018 ഉണ്ണി മുകുന്ദന് അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നെന്ന് പരാതിക്കാരി Highlights ഉണ്ണിമുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്നും പരാതിക്കാരി കോടതിയില്‍ ആവശ്യപ്പെട്ടു കൊച്ചി: നടന് ഉണ്ണി മുകുന്ദന് അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി വീണ്ടും കോടതിയില്‍. ഉണ്ണിമുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്നും പരാതിക്കാരി കോടതിയില്‍ ആവശ്യപ്പെട്ടു. തന്റെ പേര് വെളിപ്പെടുത്തിയെന്നും ഭീഷണി ഉണ്ടെന്നും പരാതിക്കാരി പറഞ്ഞു. അഭിഭാഷകൻ വഴിയാണ് ഇക്കാര്യം യുവതി കോടതിയെ അറിയിച്ചത്. അതേസമയം, പരാതിക്കാരിയോട് ഈ മാസം 27 ന് ഹാജരാകാൻ എറണാകുളം സിജെഎം കോടതി നിര്‍ദ്ദേശിച്ചു. ഉണ്ണി മുകുന്ദൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നാണ് തിരക്കഥാകൃത്തായ യുവതിയുടെ പരാതി.
Comments