വിമാനത്തില്‍ ഒപ്പമിരുന്ന സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അമേരിക്കയില്‍ ഇന്ത്യക്കാരന് അറസ്റ്റിലായി. ലാസ് വേഗസില്‍ നിന്ന് ഡെട്രോയിറ്റിലേക്കുള്ള വിമാനത്തിലാണ് സംഭവം. പ്രഭു രാമമൂര്‍ത്തി എന്നയാളാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ക്കൊപ്പം വിന്‍ഡോ സീറ്റിലിരിക്കുകയായിരുന്ന 22-കാരിയാണ് പരാതിക്കാരി. ഇയാള്‍ക്കൊപ്പം അടുത്ത സീറ്റിലായി ഭാര്യയും യാത്ര ചെയ്തിരുന്നു
Comments