ബംഗളൂരു നഗരത്തിലെ ബാര്‍ റസ്റ്റോറന്റിലുണ്ടായ അഗ്നിബാധയില്‍ അഞ്ചു പേര് മരിച്ചതായി റിപ്പോര്‍ട്ട്. കലാസിപ്പാളയത്തെ കൈലാഷ് ബാര്‍ റസ്റ്റോറന്റിലാണ് ഇന്ന് പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. ബാറില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാര്‍ ജീവനക്കാരാണ് മരിച്ചത്. തുംകൂര്‍ സ്വദേശികളായ സ്വാമി (23), പ്രസാദ് (20), മഹേഷ് (35), ഹാസ്സന്‍ സ്വദേശി മഞ്ജുനാഥ് (45), മാണ്ഡ്യ സ്വദേശിനി കീര്‍ത്തി (24) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി എത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഒരാള്‍ ചികിത്സയിലാണ്.
Comments