ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ 20 എം.എല്‍.എമാരെ അയോഗ്യരാക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശിപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഇതോടെ 20 എം.എല്‍.എമാരും അയോഗ്യരായി. ആറ് മാസത്തിനകം 20 മണ്ഡലങ്ങളും ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങും. രാഷ്ട്രപതി ഒപ്പുവച്ചതോടെ ഡല്‍ഹി നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടിയും അംഗബലം 46 ആയി ചുരുങ്ങി. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് എം.എല്‍.എമാരെ അയോഗ്യരാക്കിയതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു. തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആം ആദ്മി പാര്‍ട്ടി രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ വാദം രാഷ്ട്രപതി അംഗീകരിച്ചില്ല.
Comments