Asianet News - Malayalam മൃതദേഹത്തോട് അനാദരവ്;കോൺഗ്രസ് കൗൺസിലര്‍ക്കെതിരെ പരാതി By Web Desk | 01:02 PM February 03, 2018 ആശാന്തന്റെ മൃതദേഹത്തോട് അനാദരവ്; കോൺഗ്രസ് കൗൺസിലർ പ്രതിക്കൂട്ടിൽ Highlights ചിത്രകാരൻ അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കോൺഗ്രസ് കൗൺസിലർ പ്രതിക്കൂട്ടിൽ മേയർക്ക് പരാതിയുമായി സാംസ്കാരികപ്രവർത്തകർ കൊച്ചി: ചിത്രകാരൻ അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയതിൽ കോൺഗ്രസിന്റെ കൊച്ചി വാർഡ് കൗൺസിലറും പ്രതിക്കൂട്ടിൽ. എറണാകുളം സൗത്ത് കൗൺസിലർ കെവിപി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് പൊതുദർശനം തടഞ്ഞതെന്നാണ് പരാതി. കൗൺസിലർക്കെതിര സാംസ്കാരിക പ്രവർത്തകർ മേയർക്ക് പരാതി നൽകി. ആർട്ട് ഗാലറി മുറ്റത്ത് മൃതദേഹം വച്ചാൽ അമ്പലം അശുദ്ധമാകുമെന്ന് ആരോപിച്ച് ക്ഷേത്രം ഭാരവാഹികൾ പൊതുദർശനം തടഞ്ഞത് ബുധനാഴ്ച ആണ്. പൊതുദർശനം നടത്താൻ ഉദ്ദേശിച്ച ഭൂമി എറണാകുളത്തപ്പൻ ക്ഷേത്രത്തിന്റെ അധികാര പരിധിയിൽ ഉള്ളതാണെന്നായിരുന്നു മറ്റൊരു വാദം.
Comments