അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ക്കുന്ന മുസ്ലീങ്ങള്‍ പാകിസ്താനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണമെന്ന് ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് ചെയര്മാന് വസീം റിസ്വി. ഫെബ്രുവരി എട്ടിന് ബാബറി മസ്ജിദ്-രാമജന്മഭൂമി കേസ് സുപ്രീംകോടതി കേള്‍ക്കാനിരിക്കെയാണ് പരാമര്‍ശം തര്‍ക്കഭൂമിയില്‍ വെള്ളിയാഴ്ച്ച പ്രാര്‍ഥനയ്ക്കു ശേഷം രാമജന്മഭൂമി ക്ഷേത്രപുരോഹിതനായ ആചാര്യ സത്യേന്ദ്രദാസിനെ സന്ദര്‍ശിക്കുകയും ചെയ്തു. 'അയോധ്യയില്‍ രാമക്ഷേത്രം വരുന്നതിനെ എതിര്‍ത്ത് പള്ളി പണിയണമെന്ന് ആഗ്രഹിക്കുന്ന മൗലികവാദ ചിന്താഗതിക്കാര്‍ പാകിസ്താനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണം. അത്തരം മുസ്ലീങ്ങള്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ല.' റിസ്വി പറഞ്ഞു.
Comments