നിയമ നടപടികളുടെ ഭാഗമായി ബിനോയ് കോടിയേരിയെ ദുബായ് എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെക്കുകയോ പാസ്പോര്‍ട്ട് പിടിച്ച് വെക്കുകയോ ചെയ്തിട്ടില്ലെന്ന് സഹോദരന് ബിനീഷ് കോടിയേരി. സിവില്‍ നടപടികള്‍ നേരിടാന്‍ സന്നദ്ധനായി തന്നതെയാണ് ബിനോയ് ദുബായില്‍ തുടരുന്നത്. ദുബായ് നിയമ വ്യവസ്ഥയനുസരിച്ചാണ് കേസിന്റെ കാര്യങ്ങള്‍ ഇന്നുവരെയും നടന്നു വരുന്നതെന്നും ബിനീഷ് കോടിയേരി പറഞ്ഞു. ഫെയ്സ്ബുക്ക് പേജിലൂടെയാണ് മാധ്യമങ്ങള്ക്കെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ച് കൊണ്ട് ബിനീഷ് രംഗത്തെത്തിയത്.
Comments