പ്രധാനമന്ത്രിയുടെ പക്കുവട പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി സമാജ്വാദി പാര്‍ട്ടി. തൊഴിലില്ലാത്തവര്‍ക്ക് പക്കുവട നിര്‍മാണ പരിശീലന കേന്ദ്രം ആരംഭിച്ചാണ് പ്രതിഷേധം. എം.ടെക്കും, പി.എച്ച്.ഡിയും എം.കോമും എം.ബി.എയുമൊക്കെയുള്ള തൊഴില്രഹിതര്ക്കുവേണ്ടിയാണ് പക്കുവട നിര്‍മാണ പരിശീലനകേന്ദ്രം തുടങ്ങിയിരിക്കുന്നത്. ഈയിടെ ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശമുണ്ടായത്. രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മോദി നല്കിയ ഉത്തരമാണ് അദ്ദേഹത്തിനിപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്.
Comments