പ്രതിഷേധിക്കുന്ന നാവുകളെയാകെ നിശബ്ദമാക്കാനാണ് ആര്.എസ്.എസ് ശ്രമമെന്നും ഇവിടെ സംഘിസ്താന് സ്ഥാപിക്കാമെന്ന വ്യാമോഹമാണ് അവര്‍ക്കുള്ളതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ചിന്തകന്മാരെയും കവികളടക്കമുള്ള എഴുത്തുകാരെയും സാംസ്കാരിക പ്രവര്‍ത്തകരെയുമൊക്കെ അക്രമിച്ച് ഇല്ലാതാക്കാനാണ് ശ്രമം. ആര്.എസ്.എസ് സംഘപരിവാരത്തെ കൂടുതല്‍ കൂടുതല്‍ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പൊതുസമൂഹം തയ്യാറാവേണ്ടതുണ്ടെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ നടന്ന ആര്.എസ്.എസ് ആക്രമത്തെ അപലപിച്ചുകൊണ്ടുള്ള തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് കോടിയേരി ഇങ്ങനെ പറഞ്ഞത്.
Comments