മുസ്ലിങ്ങളെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കരുതെന്ന് ബിജെപി എംപി വിനയ് കത്യാര്‍. ജനസംഖ്യാനുപാതത്തിന്റെ കണക്കില്‍ രാജ്യത്തെ വിഭജിച്ചവര്‍ക്ക് ഇന്ത്യയില്‍ ജിവിക്കേണ്ട കാര്യമെന്താണെന്നും കത്യാര്‍ ചോദിച്ചതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മുസ്ലിങ്ങള്‍ ഇവിടെ ജീവിക്കേണ്ടവരായിരുന്നു. ജനസംഖ്യയുടെ എണ്ണം പറഞ്ഞ് രാജ്യത്തെ വിഭജിച്ചവര്‍ ഇവിടേക്ക് തിരിച്ചുവരേണ്ട കാര്യമെന്തായിരുന്നു. അവര്‍ക്കായി സ്ഥലങ്ങള്‍ നല്‍കിയിട്ടുണ്ട്, അവര്‍ ബംഗ്ളാദേശിലേക്കോ പാകിസ്താനിലേക്കോ പോകേണ്ടതല്ലേ എന്നും കത്യാര്‍ അഭിപ്രായപ്പെട്ടു.
Comments