തായ്വാനില് വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്ന് രാത്രി രാജ്യത്തിന്റെ കിഴക്കന്‍ തീരനഗരമായ ഹുവാലിയനിലാണ് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്.
തായ്വാനില് ചൊവ്വാഴ്ച രാത്രിയുണ്ടായ ഭൂചലനത്തെ തുടര്‍ന്നു ആറ് പേര് മരിക്കുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഹുവാലിയനില്‍ ആഡംബര ഹോട്ടല്‍ നിലംപൊത്തുകയും നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.
Comments