ജേക്കബ് തോമസിനെതിരെ നടപടി സ്വീകരിച്ചത് അഴിമതിക്കെതിരെ പ്രതികരിച്ചതിനല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര് സത്യവാങ്മൂലം നല്‍കും. ജേക്കബ് തോമസ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുക.
ഡിജിപി സ്ഥാനത്തിരുന്ന് സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിച്ചതിനാണ് ജേക്കബ് തോമസിനെതിരെ നടപടിയെടുത്തത്. അഴിമതി ചൂണ്ടിക്കാണിച്ചതിനാണ് നടപടിയെന്ന വാദം ശരിയല്ലെന്നും വിസില്‍ ബ്ലോവേഴ്സ് സംരക്ഷണ നിയമപ്രകാരമുള്ള സംരക്ഷണം അദ്ദേഹത്തിന് ലഭിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കും. ജേക്കബ് തോമസിനെതിരായ നടപടിയില്‍ വിസില്‍ ബ്ലോവേഴ്സ് സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള പരിരക്ഷ ബാധകമല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തതിന്റെ കാര്യകാരണങ്ങള്‍ വിശദമാക്കിക്കൊണ്ടുള്ള സത്യവാങ്മൂലമായിരിക്കും സര്‍ക്കാര്‍ നല്‍കുക.
Comments