ഇസ്രയേല്‍-പലസ്തീന് പ്രശ്നത്തിന് പരിഹാരം കാണാന്‍ മോദിക്ക് കഴിയുമെന്ന് പലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. മധ്യപൂര്‍വ ദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനും ഇസ്രയേലുമായുള്ള പ്രശ്നങ്ങളുടെ പരിഹാരത്തിനും ഇന്ത്യയ്ക്ക് വഹിക്കാവുന്ന പങ്കിനെക്കുറിച്ചും മോഡിയുമായി ചര്‍ച്ച നടത്തുമെന്നും മഹ്മൂദ് അബ്ബാസ് പറഞ്ഞു. പലസ്തീന് ജനതയും ഇന്ത്യക്കാരും തമ്മിലുള്ള ശക്തമായ ബന്ധം വെളിവാക്കുന്ന സ്വീകരണമായിരിക്കും മോദിക്ക് നല്‍കുകയെന്നും അബ്ബാസ് പറഞ്ഞു.
സമാധാന ശ്രമങ്ങള്‍, ഉഭയകക്ഷി ബന്ധം, പ്രാദേശിക പ്രശ്നങ്ങള്‍ എന്നിവയെല്ലാം മോഡിയുമായി ചര്‍ച്ച നടത്തും. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇന്ത്യയ്ക്ക് നിര്‍ണ്ണായക സ്ഥാനം വഹിക്കാനാകും. രാജ്യാന്തര തലത്തില്‍ ഇന്ത്യ ബഹുമാനിക്കപ്പെടുന്ന രാജ്യമാണ്. മേഖലയില്‍ സമാധാനവും സ്ഥിരതയും കൊണ്ടുവരുന്നതിന് ഇന്ത്യ നല്കുന്ന പിന്തുണ വ്യക്തമാക്കുന്നതാണ് പ്രധാനമന്ത്രി മോഡിയുടെ സന്ദര്‍ശനമെന്നും അബ്ബാസ് പറഞ്ഞു. ഇന്ത്യയും പലസ്തീനും തമ്മിലുള്ള ബന്ധം ചരിത്രരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments