ഇന്ത്യന്‍ സൈന്യത്തെ വരെ വെല്ലുവിളിച്ചു കൊണ്ടുള്ള ആര്‍എസ്എസ് മേധാവിയുടെ പ്രസംഗം വിവാദമാവുന്നു. ഇന്ത്യന്‍ സൈന്യത്തിനു യുദ്ധത്തിനു തയ്യാറെടുക്കാന്‍ ആറ് മാസം വേണമെങ്കില്‍ ആര്‍എസ്എസ്സിനു വെറും മൂന്ന് ദിവസം മതിയെന്നാണ് ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവതിന്റെ അവകാശ വാദം.ആറ് ദിവസത്തെ മുസ്സഫര്‍പുര്‍ സന്ദര്‍ശനത്തിനിടെ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ആര്‍എസ്എസ്സിനു സൈനികരെ മൂന്ന് ദിവസം കൊണ്ട് തയ്യാറെടുപ്പിക്കാന്‍ കഴിയും. ഇന്ത്യന്‍ സൈന്യത്തിന് ആറ്മുതല്‍ ഏഴ് മാസം വരെ സമയം എടുക്കുന്നിടത്താണ് ഇത്. ഇതാണ് ഞങ്ങളുടെ കഴിവ്. ഭരണഘടന അനുവദിക്കുകയാണെങ്കില്‍ നിര്‍ണ്ണായക ഘട്ടത്തില്‍ മുന്‍നിരയില്‍ നിന്ന് ശത്രുക്കള്‍ക്കെതിരെ പോരാടും', മോഹന്‍ ഭാഗവത് പറഞ്ഞു.
Comments