ഓര്‍ഡിനന്‍സ് കാലാവധി നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തില്‍ 10 ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ തീരുമാനമായി. കഴിഞ്ഞ ദിവസം ക്വാറം തികയാത്തതിനാല്‍ മാറ്റിവെച്ച യോഗത്തിലാണ് തീരുമാനം. തിരുവിതാംകൂര്‍ ബോര്‍ഡ് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും കാലാവധി മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ രണ്ടാക്കി കുറച്ചുകൊണ്ടുള്ള നിയമഭേദഗതി, പൊതു ആവശ്യങ്ങള്‍ക്ക് ഉപാധികളോടെ തണ്ണീര്‍ത്തടം നികത്താന്‍ അനുമതി നല്കുന്ന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമഭേദഗതി തുടങ്ങിയ ഓര്‍ഡിനന്‍സുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
Comments